gnn24x7

അതിർത്തിയിൽ സ്ഫോടക വസ്തുക്കളുമായി തീവ്രവാദി അറസ്റ്റിൽ

0
321
gnn24x7

ശ്രീനഗർ: അവന്തിപോരയിലെ സയ്ദാബാദ് ട്രാൽ ഗ്രാമത്തിൽ വെള്ളിയാഴ്ച നടത്തിയ തെരച്ചിലിൽ സ്ഫോടക വസ്തുക്കളുമായി ത്രീവവാദ സംഘത്തിലെ ഒരു തീവ്രവാദിയെ അറസ്റ്റ് ചെയ്തതെന്ന് കശ്മീർ പോലീസ് അറിയിച്ചു. സയ്ദാബാദ് പസ്തുന നിവാസിയായ അമീർ അഷ്‌റഫ് ഖാനാണ് അറസ്റ്റിലായത്.

പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് 42 ആർആർ, 180 ബിഎൻ സിആർ‌പി‌എഫ് എന്നിവരുടെ സഹായത്തോടെ അവന്തിപോര പോലീസ് അഷറഫ് ഖാൻ പിടികൂടുന്നത്. ഇയാളുടെ പക്കൽ നിന്നും മാരകമായ ഹാന്റ് ഗ്രേനേഡും പോലീസ് പിടിച്ചെടുത്തു.

gnn24x7