ന്യൂഡൽഹി: ദല്‍ഹി ചലോ കര്‍ഷക പ്രതിഷേധ മാര്‍ച്ച് നടത്തുന്ന കര്‍ഷകരെ അറസ്റ്റു ചെയ്ത് പാര്‍പ്പിക്കാനായി ദല്‍ഹിയിലെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ വിട്ടുതരണമെന്ന പൊലീസിന്റെ ആവശ്യം ആം ആദ്മി സര്‍ക്കാര്‍ നിഷേധിചിരിക്കുകയാണ്. ഒരു കാരണവശാലും ജയിൽ ആക്കാൻ സ്റ്റേഡിയം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ പോലീസിനെ അറിയിച്ചിരിക്കുകയാണ്.
നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ കുറ്റവാളികളോ തീവ്രവാദികളോ അല്ല അവരെ അറസ്റ്റു ചെയ്ത് ജയിലിലാക്കാന്‍ സമ്മതിക്കില്ല എന്നാണ് ആം ആദ്മി നേതാവ് രാഘവ് ചദ്ദ പ്രതികരിച്ചത്. പൊലീസിന്റെ ശക്തമായ പ്രതിരോധത്തെ എതിർത്താണ് വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കര്‍ഷകര്‍ ദല്‍ഹിയിലേക്ക് പോകുന്നത്.
ദല്‍ഹി ചലോ കര്‍ഷക പ്രതിഷേധ മാര്‍ച്ച് സംഘർഷാവസ്ഥയിലേക്ക് മാറുകയാണ്. കർഷകരും പോലീസും പരസ്പരം കല്ലെറിയുകയും, കൂടാതെ പോലീസ് കർഷകർക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്യുന്നു.