ഡൽഹിയിൽ ഓട്ടോ ഡ്രൈവർ കുടുംബത്തോടൊപ്പം വാക്‌സിൻ എടുക്കാൻ പോയ സമയത്ത് വീട്ടിൽ നിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു. ശിവ് വിഹാറിലാണ് സംഭവം. ചൊവ്വാഴ്ച വാക്സിനേഷനായി സ്ലോട്ട് ബുക്ക് ചെയ്തതായും ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ഭാര്യയോടും മൂന്ന് മക്കളോടും ഒപ്പം വീട്ടിൽ നിന്ന് ഇറങ്ങിയതായും ഓട്ടോ ഡ്രൈവർ അരവിന്ദ് കുമാർ പട്വ (40) പറഞ്ഞു.
മക്കളെ ബന്ധു വീട്ടിൽ ആക്കി ഭാര്യയോടൊപ്പം ലക്ഷ്മി വാക്‌സിൻ എടുക്കാൻ പോയി. ഉച്ചകഴിഞ്ഞ് 3 മണിയോടെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ പ്രധാന ഗേറ്റ് തുറന്നിരിക്കുന്നതായി കണ്ടു. വീട്ടിൽ പ്രവേശിച്ചപ്പോൾ അലമാര തുറന്നു കിടക്കുന്നതാണ് കണ്ടത്. വീട്ടിലെ ലൈറ്റുകളും ഫാനുകളും ഓൺ ചെയ്ത നിലയിലാണ്.
താൻ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണെന്നും താമസസ്ഥലത്ത് ‘രാഖി’ ബിസിനസ്സ് നടത്തുന്നുണ്ടെന്നും പട്വ പറഞ്ഞു. കഴിഞ്ഞ 15 ദിവസമായി താനും കുടുംബാംഗങ്ങളും വീട്ടിൽ നിന്ന് ഇറങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാരവാൽ നഗർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും അതിനനുസരിച്ച് കൂടുതൽ അന്വേഷണം നടക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.






































