gnn24x7

കന്യാസ്ത്രീയുടെ മൃതദേഹം കിണറിൽ നിന്ന് കണ്ടെത്തി

0
283
gnn24x7

കന്യാസ്ത്രീയുടെ മൃതദേഹം കുരീപ്പുഴ കോണ്‍വെന്റില്‍ കിണറിൽ നിന്ന് കണ്ടെത്തി. പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫനെയാണ് കുരീപ്പുഴ പയസ് വര്‍ക്കേഴ്സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റന്റെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

രാവിലെ പ്രാര്‍ഥനക്ക് സിസ്റ്റര്‍ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മേബിളിന്റെ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ് കണ്ടെത്തിയത്. ശാരീരിക ബുദ്ധിമുട്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറില്‍ ഉണ്ടാകുമെന്നുമാണ് ആത്മഹത്യാക്കുറിപിൽ എഴുതിയിരിക്കുന്നത്. തുടർന്ന് മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

gnn24x7