മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ ഉണ്ടായ മുംബൈ ബാർജ് അപകടത്തിൽ മരിച്ചവരുടെ എണ്ണം തിങ്കളാഴ്ച 86 ആയി ഉയർന്നു. അതേസമയം അപകടത്തിൽപെട്ട മുഴുവൻ പേരെയും കണ്ടെത്തിയതായി നാവിക സേനാ വക്താവ് അറിയിച്ചു.
മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ നിന്ന് ബാക്കിയുള്ള മൃതദേഹങ്ങൾ ബാർജിൽ ഉണ്ടായിരുന്നവരുടേതെന്ന് തിരിച്ചറിഞ്ഞതോടെ അപകടത്തിൽപെട്ട മുഴുവൻ പേരെയും കണ്ടെത്തിയതായി നാവിക സേന അറിയിച്ചു. 188 പേരെ കടലിൽ നിന്നും രക്ഷിച്ചു. ബാർജ് പി 305 ൽ നിന്ന് 261 ഉം ടഗ് വരപ്രഡയിൽ നിന്ന് 13 ഉദ്യോഗസ്ഥരും ആണ് അപകടത്തിൽപെട്ടത്.






































