gnn24x7

റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ അക്രമം തന്നെ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി

0
257
gnn24x7

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകർ ഡൽഹിയിൽ നടത്തിയ ട്രാക്ടർ റാലിയിലുണ്ടായ സംഘർഷത്തിനിടെ റെഡ് ഫോർട്ടിൽ ദേശീയപതാകയ്ക്ക് പകരം മറ്റൊരു പതാക ഉയർന്ന സംഭവം രാജ്യത്തെ വേദനിപ്പിച്ചുയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി പ്രധാനമന്ത്രി നരേന്ദ്ര മോദി.

റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ അക്രമം തന്നെ വേദനിപ്പിച്ചെന്നും, ദേശീയ പതാക അപമാനിക്കപ്പെട്ടെന്നും മോദി കൂട്ടിച്ചേർത്തു. അതേസമയം 15 ദിവസത്തിനുള്ളില്‍ 30 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചു. വികസിത രാജ്യങ്ങളായ യുഎസ്, യുകെ എന്നിവയ്ക്ക്യിലെല്ലാം 30 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ 18, 36 ദിവസങ്ങള്‍ വേണ്ടിവന്നതായി മോദി ചൂണ്ടിക്കാട്ടി.
കർഷകരുമായി ഫെബ്രുവരി 2ന് വീണ്ടും ചർച്ച നടത്തുമെന്ന് സർക്കാർ അറിയിച്ചു

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here