gnn24x7

രാജ്യത്ത് കൊറോണ വൈറസ്‌ ബാധിച്ചവരുടെ എണ്ണം അയ്യായിരം പിന്നിട്ടു; ആകെ മരിച്ചത് 149 പേര്‍

0
323
gnn24x7

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ്‌ ബാധിച്ചവരുടെ എണ്ണം അയ്യായിരം പിന്നിട്ടു. ഒടുവില്‍ കിട്ടിയ വിവരം അനുസരിച്ച് 5194 പേരിലാണ് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചത്. 4643 പേര്‍ നിലവില്‍ ചികിത്സയിലാണ്,402 പേര്‍ രോഗബാധ മാറി ആശുപത്രി വിടുകയും ചെയ്തു.ഇതുവരെ കൊറോണ ബാധയെ തുടര്‍ന്ന്
മരിച്ചത് 149 പേരാണെന്നും ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

ചൊവ്വാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 773 പേര്‍ക്കാണെന്നും അദ്ധേഹം വ്യക്തമാക്കി,അതേസമയം രാജ്യത്ത് ഇതുവരെ 1.31 ലക്ഷം പേരുടെ  പരിശോധനകള്‍ നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 13345 സംപിളുകള്‍ ആണ്.ഹൈഡ്രോക്സി ക്ലോറോക്വിന്‍മരുന്നിന്‍റെ ലഭ്യതക്കുറവ് ഇപ്പോഴോ ഭാവിയിലോ ഉണ്ടാകില്ലെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി.

ഇന്ത്യക്ക് ആവശ്യമായ കരുതല്‍ ഉണ്ടെന്നും സാഹചര്യം മാറിയാലും പ്രശ്നം ഉണ്ടാകില്ലെന്നും അദ്ധേഹം അറിയിച്ചു.മരുന്ന് നിര്‍മാണ ഘടകങ്ങളുടെ ശേഖരവും 
മതിയായ അളവിലുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.ഉത്തര്‍പ്രദേശ്,മഹാരാഷ്ട്ര,തമിഴ് നാട്,ഹരിയാന,തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം എന്ന് ജനങ്ങളോട് ആവശ്യപെട്ടിട്ടുണ്ട്.

gnn24x7