കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. 115 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ വൈറസ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്
രാജ്യത്ത് 13 പേര്‍ ഇതുവരെ രോഗ വിമുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രണ്ട് പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആകുന്നവരെ മാത്രമേ ആശുപത്രിയിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഡെറാഡുണ്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് അടച്ചു. കൂടാതെ, ഇറാനില്‍ നിന്നും 53 പേരെ കൂടി ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ഇതോടെ ഇറാനില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയവരുടെ എണ്ണം 389 ആയി.
157 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 6500 പേരാണ് ലോകത്താകമാനം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. യൂറോപ്പില്‍ നിയന്ത്രണാതീതമായാണ് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത്.
24 മണിക്കൂറിനിടെ 368 പേരാണ് ഇറ്റലിയില്‍ മാത്രം മരിച്ചത്. ഇതോടെ, ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 1809 ആയി. 1,69,531 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 77,753 പേരാണ് രോഗവിമുക്തരായത്.









































