gnn24x7

ചെറിയ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

0
262
gnn24x7

ന്യൂദല്‍ഹി : ചെറിയ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നതും ഫൂട്ട്‌ബോര്‍ഡില്‍ ഇരുന്ന് യാത്രചെയ്യുന്നതും ജയില്‍ ശിക്ഷ ലഭിക്കാവുന്ന ശിക്ഷയാണ്. ഇതില്‍ ഇളവ് വരുത്താനാണ് ആലോചിക്കുന്നത്.  ജയില്‍ ശിക്ഷ മാറ്റി പിഴമാത്രം ഈടാക്കാനാണ് ആലോചിക്കുന്നത്.

കാരണമില്ലാതെ അപായച്ചങ്ങല വലിക്കുന്നത്, ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത്, റിസേര്‍വിഡ് കോച്ചുകളില്‍ അനധികൃതമായ കയറുന്നത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ ഓഴിവാക്കി പിഴ മാത്രമാക്കി ചുരുക്കിയേക്കും.

നാഷണല്‍ ക്രൈ റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2018ലെ കണക്കുകള്‍പ്രകാരം 10,94,684 കേസുകള്‍ ആര്‍.പി.എഫ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നിലവില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ 1000 രൂപ പിഴയോ ആറുമാസം വരെ തടവോ ആണ് ശിക്ഷ.

അനാവശ്യമായി അപായ ചങ്ങല വലിച്ച 55373 കേസുകളാണ് ആര്‍.പി.എഫിന്റെ 2019 ലെ കണക്ക് പ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 45784 ആളുകളെ  അറസ്റ്റ് ചെയ്തിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here