gnn24x7

ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തി അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപും മെലാനിയയും

0
262
gnn24x7

ന്യൂഡല്‍ഹി: ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയയും…

ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസമാണ് ഇരുവരും രാജ്ഘട്ടില്‍ എത്തിയത്. മകള്‍ ഇവാന്‍കയും ഒപ്പമുണ്ടായിരുന്നു.

രാജ്ഘട്ടില്‍നിന്നും ട്രംപ് പതിനൊന്ന് മണിയോടെ ഹൈദരാബാദ് ഹൗസിലെത്തും. നിര്‍ണായകമായ ട്രംപ്-മോദി കൂടിക്കാഴ്ച ഇവിടെ നടക്കും. ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

അതേസമയം, ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിനം രാഷ്ട്രപതി ഭവനില്‍ നല്‍കിയ ആചാരപരമായ വരവേല്‍പ്പോടെയാണ് ആരംഭിച്ചത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, അദ്ദേഹത്തിന്‍റെ ഭാര്യ സവിത കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ചേര്‍ന്നാണ് ട്രംപിനെയും കുടുംബത്തേയും സ്വീകരിച്ചത്. അശ്വാരൂഢ സേനയുടെ അകമ്പടിയോടെയാണ് അമേരിക്കന്‍ പ്രസിഡന്‍റിനെ രാഷ്ട്രപതി ഭവനിലേക്ക് ആനയിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here