gnn24x7

ജമ്മു കശ്മീരിനേയും ലഡാക്കിനേയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ച് ട്വിറ്റര്‍; കേന്ദ്രം കടുത്ത നടപടിയിലേക്ക്

0
306
gnn24x7

ട്വിറ്റര്‍ പുതിയ വിവാദത്തില്‍. ജമ്മു കശ്മീരിനേയും ലഡാക്കിനേയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ച ട്വിറ്ററിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഉപയോക്താക്കൾ ഭൂപടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

സ്വകാര്യതാ നയം സംബന്ധിച്ച് കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മില്‍ വലിയ പോര് നടക്കുന്നതിനിടയിലാണ് ട്വിറ്ററിന്റെ പുതിയ നടപടി. ഇതിനു മുൻപും ട്വിറ്റര്‍ ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് കശ്മീരിനെ ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം മെയ് 26 നു പ്രാബല്യത്തിൽ വന്ന കേന്ദ്രസര്‍ക്കാരിന്റെ ഐ.ടി. നയം ആദ്യം ട്വിറ്റർ അംഗീകരിക്കില്ലെന്ന് പറഞ്ഞെങ്കിലും. പിന്നീട് അംഗീകരിക്കാമെന്ന് സമ്മതിക്കുകയായിരുന്നു.

gnn24x7