ലഖ്നൗ: ലഖ്‌നൗവിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ (പിഎഫ്ഐ) രണ്ട് അംഗങ്ങളെ യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരാണ് സ്‌ഫോടക വസ്തുക്കളുമായി പിടിക്കപ്പെട്ടത്.
പതിനാറ് സ്ഫോടകവസ്തുക്കളും 32 ബോര് പിസ്റ്റളും തത്സമയ വെടിയുണ്ടകളും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തതായി യു പിയിലെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പ്രശാന്ത് കുമാര്‍ പറഞ്ഞു. ഇരുവരും യുവാക്കളെ ഉൾക്കൊള്ളിച്ച് ചെറിയ ഗ്രൂപ്പുകൾ രൂപീകരിച്ച് പരിശീലനം നൽകുകയും ചെയ്തുവെന്ന് എൽ.ഡി.ജി പറഞ്ഞു.
ഇവർ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടായിരുന്നു കൂടാതെ ചില ഹിന്ദു സംഘടനാ നേതാക്കളെയും ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നതായി യു പി പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ഗുദംബയിലെ കുക്രെയില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.




































