ഉത്തരാഖണ്ഡ്: കാലാവധി അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറിയതായാണ് റിപ്പോർട്ട്. നേതൃമാറ്റം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ത്രിവേന്ദ്ര സിംഗ് രാജിവച്ചത്. ഇതേ തുടർന്ന് ഉത്തരാഖണ്ഡില്‍ ഭരണകക്ഷിയായ ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
2017ലാണ് ത്രിവേന്ദ്ര സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നത്. 2017ൽ ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ 57 സീറ്റുകള്‍ പിടിച്ചെടുത്താണ് തിവേന്ദ്ര സിംഗ് റാവത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയത്. പാർട്ടിക്കുള്ളിലെ എതിർപ്പാണ് രാജിക്ക് കാരണമെന്ന് ത്രിവേന്ദ്ര സിംഗ് അറിയിച്ചു.