gnn24x7

സീറ്റ് വിഭജന ചർച്ച പരാജയം; എന്‍.ഡി.എ സഖ്യം ഉപേക്ഷിക്കുന്നുവെന്ന് വിജയകാന്ത്

0
526
gnn24x7

സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതോടെ തമിഴ്‌നാട്ടിൽ നടൻ വിജയകാന്തിന്റെ ഡിഎംഡികെ, എഐഎഡിഎം-എൻഡിഎ സഖ്യം വിട്ടു. സീറ്റ് വിഭജനത്തിനായി മൂന്ന് ഘട്ടമായി ചര്‍ച്ച നടത്തിയിരുന്നു. ചർച്ചകളിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് സഖ്യം വിടാന്‍ തീരുമാനിച്ചതെന്ന് നടൻ വിജയകാന്ത് അറിയിച്ചു.

തെരഞ്ഞെടുപ്പിന് വരാനിരിക്കെ എന്‍.ഡി.എ സഖ്യം വിടുന്ന രണ്ടാമത്തെ പാര്‍ട്ടിയാണ് ഡി.എം.ഡി.കെ.
ആദ്യം 41 സീറ്റാണ് ഡി.എം.ഡി.കെ ആവശ്യപ്പെട്ടത്. ചര്‍ച്ചകള്‍ക്കൊടുവില്‍ ആവശ്യപ്പെട്ട ഡിഎംഡികെയ്ക്ക് 12ൽ കൂടുതൽ നൽകാനാവില്ലെന്ന് എഐഎഡിഎംകെ നിലപാട് കടുപ്പിച്ചതോടെയാണ് സഖ്യത്തിൽ വിള്ളലുണ്ടായത്.

gnn24x7