നന്ദേഡ്: മഹാരാഷ്ട്രയിലെ നാന്ദേഡിലെ ഗുരുദ്വാരയില്‍ സിഖ് സമുദായത്തിന്റെ ഘോഷയാത്ര പൊലിസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ 4 പോലീസുകാർക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്.
കോവിഡ് -19 പകർച്ചവ്യാധിയെത്തുടർന്ന് പൊതു ഘോഷയാത്ര നടത്താൻ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ അറിയിപ്പ് വകവെക്കാതെ ഘോഷയാത്ര നടത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഘോഷയാത്ര തടയുന്നതിന് ഗുരുദ്വാരക്ക് സമീപം പോലീസ് ബാരിക്കേഡ് സ്ഥാപിക്കുകയും ചെയ്തു.
300ല്‍ അധികം യുവാക്കള്‍ ബാരിക്കേഡ തകര്‍ത്ത് പൊലീസുകാരെ അക്രമിക്കുകയായിരുന്നെന്നും പൊലിസ് വാഹനങ്ങള്‍ തകര്‍ത്തുവെന്നും പൊലീസ് പറഞ്ഞു. ശ്രീ ഹസൂർ സാഹിബ് ഗുരുദ്വാരയിൽ തിങ്കളാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയിലെ വസിരാബാദ് പോലീസ് 64 പേർക്കും (എഫ്‌ഐആറുകളിൽ പേരുള്ളവർ) മറ്റ് അജ്ഞാതർക്കുമെതിരെ മൂന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.







































