gnn24x7

അന്താരാഷ്ട്ര വനിതാ ദിനം; ഇന്ന് എയർ ഇന്ത്യയുടെ നാൽപത് വിമാനങ്ങൾ സർവീസ് നടത്തുന്നത് വനിതകൾ മാത്രം

0
319
gnn24x7

ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനം ആഘോഷമാക്കാൻ എയർ ഇന്ത്യയും. വനിതാ ദിനത്തോടനുബന്ധിച്ച് ഇന്ന് എയർ ഇന്ത്യയുടെ നാൽപത് വിമാനങ്ങൾ സർവീസ് നടത്തുന്നത് വനിത ജീവനക്കാരെ മാത്രം വച്ച്. ഡൽഹി-സാൻ ഫ്രാൻസിസ്കോ ഉള്‍പ്പെടെ എയർ ഇന്ത്യയുടെ നിരവധി അന്തർദേശീയ-ആഭ്യന്തര വിമാനങ്ങളിൽ ഇന്ന് ജീവനക്കാർ മുഴുവൻ വനിതകൾ മാത്രമായിരിക്കുമെന്നാണ് എയർ ഇന്ത്യ പുറത്തിറത്തിയ പ്രസ്താവനയിൽ പറയുന്നത്.

‘എയർ ഇന്ത്യയുടെ എയർക്രാഫ്റ്റുകളിൽ കോക്പിറ്റ്, കാബിൻ ക്രൂ അടക്കം എല്ലാം ഇന്ന് നിയന്ത്രിക്കുന്നത് സ്ത്രീകൾ മാത്രമായിരിക്കും.. നമ്മുടെ സാമൂഹിക-സാംസ്കാരിക ധാര്‍മികതയുമായി സമന്വയിപ്പിച്ച് സ്ത്രീശക്തിയെ അഭിവാദ്യം ചെയ്യാനാണിത്..’ എന്നാണ് പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീകൾ മാത്രം ജീവനക്കാരായി 40 വിമാനങ്ങളാണ് ഇന്ന് സർവീസ് നടത്തുന്നതെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചിട്ടുണ്ട്.

വനിതാ ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഇത്രയധികം വിമാന സർവീസുകൾ നടത്തുന്നത് എയർ ഇന്ത്യ മാത്രമായിരിക്കുമെന്നും കമ്പനിയുടെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

gnn24x7