gnn24x7

ചവറ എംഎല്‍എ എന്‍ വിജയന്‍ പിള്ള അന്തരിച്ചു

0
197
gnn24x7

കൊച്ചി: ചവറ എംഎല്‍എ എന്‍ വിജയന്‍ പിള്ള (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിജയന്‍ പിള്ളയുടെ മരണം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു.  ആര്‍എസ്പിയിലൂടെയാണ് വിജയന്‍ പിള്ള രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്.

ചവറയില്‍ എല്‍ഡിഎഫ് ടിക്കറ്റില്‍ മത്സരിച്ച വിജയന്‍ പിള്ള ആര്‍എസ്പി നേതാവ് ഷിബു ബേബിജോണിനെയാണ് പരാജയപെടുത്തിയത്. ആര്‍എസ്പി വിട്ട് സിഎംപി യിലെത്തിയ വിജയന്‍ പിള്ള എല്‍ഡിഎഫിലെത്തുകയായിരുന്നു. കഴിഞ്ഞ നിയമസഭാ  തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്രനായാണ്  മത്സരിച്ചത്. പിന്നീട് സിഎംപി സിപിഎം ല്‍ ലയിച്ചപ്പോള്‍ വിജയന്‍ പിള്ള സിപി എമ്മിന്‍റെ പാര്‍ലമെന്ററി പാര്‍ട്ടിയംഗമായി. 1979 മുതല്‍ 2000 വരെ ചവറ പഞ്ചായത്ത് മെമ്പര്‍ ആയിരുന്നു.

2000 മുതല്‍ 2005 വരെ കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആയി.ചവറയിലെ അറിയപെടുന്ന വ്യവസായി കൂടിയാണ് വിജയന്‍ പിള്ള.സാധാരണക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയ വിജയന്‍ പിള്ള പഞ്ചായത്ത് മുതല്‍ നിയമസഭ വരെ വിജയം നേടിയത് തന്‍റെ സധാരണക്കാരുമായുള്ള ബന്ധം കൊണ്ട് കൂടിയാണ്.പഞ്ചായത്തംഗമായും ജില്ലാ പഞ്ചായത്തംഗമായും ഉള്ള പ്രവര്‍ത്തന പരിചയം ആര്‍എസ്പി യുടെ കോട്ടയായ ചവറയില്‍ കരുത്തനായ നേതാവ് ഷിബു ബേബി ജോണിനെതിരെ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഴയ ആര്‍എസ്പി ക്കാരന്‍ കൂടിയായ വിജയന്‍ പിള്ളയുടെ വിജയത്തിന് സഹായകമായി.മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധം ഉണ്ടായിരുന്ന നേതാവായിരുന്നു വിജയന്‍ പിള്ള.പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും വ്യവസായി എന്ന നിലയിലും തന്‍റെ കര്‍മ്മ രംഗത്ത് തിളക്കമാര്‍ന്ന പ്രവര്‍ത്തനമായിരുന്നു വിജയന്‍ പിള്ളയുടെത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here