gnn24x7

പാകിസ്താന്‍ മുര്‍ദാബാദ് മുദ്രാവാക്യം വിളിക്കാന്‍ ആവശ്യപ്പെട്ട് യുവാവിന് മർദ്ദനം; പ്രതി അറസ്റ്റിൽ

0
336
gnn24x7

പാക് വിരുദ്ധ മുദ്രാവാക്യങ്ങൾ പറയാൻ ആവശ്യപ്പെട്ട് മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. സംഭവം നടന്നത് ഡൽഹിയിലാണ്. ദല്‍ഹി കലാപക്കേസിലെ പ്രതിയായ അജയ് ഗോസ്വാമിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പാകിസ്താന്‍ മുര്‍ദാബാദ് മുദ്രാവാക്യം വിളിക്കാന്‍ ആവശ്യപ്പെട്ട് ഗോസ്വാമി മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. പ്രതി യുവാവിനെ മര്‍ദ്ദിക്കുകയും പാകിസ്താന്‍ മുര്‍ദാബാദ് എന്ന് വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. കൂടാതെ അസദുദ്ദിന്‍ ഉവൈസി മുര്‍ദാബാദ് എന്ന് വിളിക്കാനും പ്രതി യുവാവിനോട് ആവശ്യപ്പെടുന്നുണ്ട്.

gnn24x7