gnn24x7

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇടിവ്

0
222
gnn24x7

കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇടിവ്. ഇന്നലെ പെട്രോളിനും ഡീസലിനുമായി 18 പൈസ കുറഞ്ഞതിനു പിന്നാലെ ഇന്ന് വിവിധ നഗരങ്ങളിൽ പെട്രോളിന് 21 പൈസയും ഡീസലിന് 22 പൈസയുമാണ് കുറഞ്ഞത്.

രണ്ട് ദിവസം കൊണ്ട് പെട്രോളിന് 39 പൈസയും ഡീസലിന് 40 പൈസയുമാണ് കുറഞ്ഞത്. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് 92.66 രൂപയും ഡീസലിന് 87.14 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാജ്യത്ത് പെട്രോൾ വില 21.58 രൂപയും ഡീസൽ വില 19.18 രൂപയും വർധിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here