കൊല്‍ക്കത്ത: ലഡാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് ചൈനാ വിരുദ്ധ വികാരം ശക്തി പ്രാപിക്കുകയാണ്.
കൊല്‍ക്കത്തിയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റൊയില്‍ ചൈനീസ് നിക്ഷേപം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെലിവറി ജീവനക്കാര്‍
ജോലി ഉപേക്ഷിച്ച് പ്രതിഷേധിച്ചത്.
ദക്ഷിണ കൊല്‍ക്കത്തയില്‍ ഇവര്‍ പോലീസ് സ്റ്റേഷന് പുറത്ത് കമ്പനി തങ്ങള്‍ക്ക് നല്‍കിയ യൂണിഫോം കത്തിച്ച്പ്ര തിഷേധിക്കുകയും ചെയ്തു.
സൊമാറ്റോയില്‍ നിന്ന് തങ്ങള്‍ പടിയിറങ്ങുകയാണെന്നും ഉപഭോക്താക്കള്‍ ഈ കമ്പനിയെ ഉപേക്ഷിക്കുമെന്നാണ് തങ്ങള്‍
കരുതുന്നതെന്നും ഇവര്‍ പറയുന്നു.
രാജ്യത്ത് ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്ക്കരിക്കണം എന്ന ആഹ്വാനം രാജ്യത്ത് ശക്തിപ്രാപിക്കുകയാണ്. രാജ്യത്തിന്‍റെ പല ഭാഗത്തും ചൈനയ്ക്കെതിരെ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്.






































