ഒമാന്‍: ഇന്ത്യക്കാര്‍ക്ക് ഒമാന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കുന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കാം. ഏപ്രില്‍ അവസാനവാരം പത്തുദിവസത്തേക്ക് ഇന്ത്യക്കാര്‍ക്ക് ഒമാന്‍ ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് ഇന്ത്യയിലെ കോവിഡ് സാഹചര്യം വഷളായതിനെ തുടര്‍ന്ന് നീണ്ടുപോകുകയായിരുന്നു.
വിലക്ക് അവസാനിക്കുകയാണെന്നും സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ട് രാജ്യത്തേക്ക് പ്രവേശിക്കാമെന്നും ഒമാന്‍ ഭരണകൂടം അറിയിച്ചു. ഒമാന്‍ അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശന അനുമതി.