gnn24x7

Turbulence: സിംഗപ്പൂർ എയർലൈൻസ് വിമാന യാത്രികൻ മരിച്ചു, 30 പേർക്ക് പരിക്ക്

0
382
gnn24x7

ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനത്തിൽ കടുത്ത ടർബ്യൂലൻസ് കാരണം ഒരു യാത്രക്കാരൻ മരണപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിംഗപ്പൂർ എയർലൈൻസാണ് മരണം സ്ഥിരീകരിച്ചത്. ബോയിംഗ് 777-300ER വിമാനത്തിക്കാണ് ദാരുണ സംഭവമുണ്ടായത്. വിമാനം ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ടു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3:45 ന് (08:45 GMT) വിമാനം ബാങ്കോക്കിൽ ലാൻഡ് ചെയ്തു. ആകെ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ആവശ്യമായ വൈദ്യസഹായം നൽകാൻ തായ്‌ലൻഡിലെ പ്രാദേശിക അധികാരികളുമായി ആവശ്യപ്പെട്ടതായി എയർലൈൻ പറഞ്ഞു. മെഡിക്കൽ സംഘം സജ്ജമാണെന്ന് ബാങ്കോക്കിലെ സുവർണഭൂമി എയർപോർട്ട് വക്താവ് അറിയിച്ചു. എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സിംഗപ്പൂർ എയർലൈൻസ് വ്യക്തമാക്കിയിട്ടില്ല, എന്നാൽ 30 പേർക്ക് പരിക്കേറ്റതായി ഒന്നിലധികം തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7