gnn24x7

ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 41 വിനോദ സഞ്ചാരികള്‍ക്കുകൂടി കൊറോണ വൈറസ്

0
221
gnn24x7

യോക്കോഹാമ: ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 41 വിനോദ സഞ്ചാരികള്‍ക്കുകൂടി  കൊറോണ വൈറസ് സ്ഥിരീകരിച്ചു.

മുന്‍പ്, 10 യാത്രക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി കപ്പല്‍ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുകയാണ്. കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ ഇതുവരെ അനുവദിച്ചിട്ടില്ല.

3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്. തുടക്കത്തില്‍ കപ്പലിലുള്ള 273 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതിലാണ് 10 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 14 ദിവസത്തെ നിരീക്ഷണമാണ് കപ്പലിലെ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിനു പിന്നാലെയാണ് 41 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം ഇതേ കപ്പലില്‍ യാത്രക്കാരനായിരുന്ന ഹോങ്കോ൦ഗ് സ്വദേശിയായ എണ്‍പതുകാരന് വൈറസ് സ്ഥിരീകരിച്ചതോടെയാണു കപ്പല്‍ നിരീക്ഷണത്തിലാക്കിയത്. യാത്രയ്ക്കിടെ ഇയാള്‍ക്ക് രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍ ജനുവരി 25ന് ഹോങ്കോ൦ഗില്‍ ല്‍ തിരിച്ചെത്തിയതിനു പിന്നാലെ ലക്ഷണങ്ങള്‍ പ്രകടമായതോടെ ഇയാള്‍ ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here