ബംഗ്ലാദേശ് ഭക്ഷ്യ ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ 43 പേർ മരിച്ചു. തലസ്ഥാനമായ ധാക്കയ്ക്ക് കിഴക്ക് 25 കിലോമീറ്റർ (15 മൈൽ) കിഴക്കൻ വ്യവസായ പട്ടണമായ റുപ്ഗഞ്ചിലെ ഫാക്ടറിയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്.
43 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാണ യൂണിറ്റിലെ തീ ഇപ്പോഴും അണക്കാനായിട്ടില്ല. അതേസമയം എത്രപേർ അകത്ത് കുടുങ്ങിക്കിടക്കുന്നുവെന്ന് വ്യക്തമല്ല.
തീപിടിത്തമുണ്ടായപ്പോൾ ഡസൻ കണക്കിന് ആളുകൾ അകത്തുണ്ടെന്ന് രക്ഷപ്പെട്ട ഫാക്ടറി തൊഴിലാളിയായ മുഹമ്മദ് സൈഫുൽ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ മൃതദേഹങ്ങൾ പുറത്തെത്തിച്ചു. അതേസമയം തീപിടിത്തമുണ്ടായപ്പോള്‍ രക്ഷപ്പെടാനായി കെട്ടിടത്തിന്റെ മുകള്‍നിലയില്‍ നിന്നും താഴേക്ക് ചാടിയ മുപ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അവർ ആശുപത്രിയിൽ ചികിത്സയിലാണ്.





































