സ്‌പെയിനിലെ വൈന്‍ നിര്‍മാണ ശാലയിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് പ്രദേശത്താകെ ഒഴുകിപ്പോയത് 50,000 ലിറ്റര്‍ വൈന്‍. സ്‌പെയിനിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ അല്‍ബാസെറ്റഖിലെ വൈന്‍ നിര്‍മാണ ശാലയിലാണ് സംഭവം നടന്നത്. നിര്‍മാണ ശാലയിലെ സ്റ്റോറേജ് ടാങ്കിനുണ്ടായ ചോര്‍ച്ചയാണ് ഇതിനു കാരണമായത്.
സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലാകെ പ്രചരിക്കുകയാണ്. ടാങ്കില്‍ നിന്നും വൈന്‍ കുത്തിയൊലിക്കുന്നത് വീഡിയോയില്‍ കാണാം.
മുന്തിരി വിളവെടുപ്പ് സമയത്താണ് ഇത്രയും വലിയ ചോര്‍ച്ച വൈന്‍ നിര്‍മാണ ശാലയില്‍ നടന്നിരിക്കുന്നത്. വന്‍ തോതില്‍ മുന്തിരി വിളവെടുപ്പ് നടത്തി വൈന്‍ നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന സമയമാണിത്.







































