gnn24x7

ലിബിയയുടെ തീരത്ത് റബ്ബർ ബോട്ട് മറിഞ്ഞ് നൂറോളം പേര്‍ മുങ്ങിമരിച്ചു

0
252
gnn24x7

ട്രിപ്പോളി: ലിബിയയുടെ തീരത്ത് റബ്ബർ ബോട്ട് മറിഞ്ഞ് നൂറിലധികം കുടിയേറ്റക്കാരും അഭയാർഥികളും മുങ്ങിമരിച്ചു. 130 അഭയാര്‍ത്ഥികളുമായി സഞ്ചരിച്ച ബോട്ടാണ് മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്ക് പലായനം ചെയ്യാനെത്തിയ സംഘമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.

ബോട്ടിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് യൂറോപ്യന്‍ മനുഷ്യാവകാശ സംഘടന എസ്.ഒ.എസ് മെഡിറ്ററേനി പറയുന്നത്.

gnn24x7