gnn24x7

തൃശ്ശൂര്‍ പൂരത്തിനിടെ മരം വീണ് രണ്ട് മരണം

0
308
gnn24x7

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെ മരം വീണ് രണ്ട് പേർ മരിച്ചു. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെയാണ് അപകടം ഉണ്ടായത്. തിരുവമ്പാടി മാനേജിംഗ് കമ്മിറ്റി അംഗം പനിയത്ത് രാധാകൃഷ്ണനും, ആഘോഷ കമ്മിറ്റി അംഗം രമേശും ആണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് അപകടം ഉണ്ടായത്. ഏകദേശം 25 ഓളം പേര്‍ക്കാണ് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടി വീണത്. അപകടം നടന്നയുടനെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ച് മാറ്റിയാണ് ആളുകളെ പുറത്തെടുക്കുകയായിരുന്നു.

gnn24x7