ടോക്കിയോ: വടക്കുകിഴക്കൻ ജപ്പാൻ തീരത്ത് ശനിയാഴ്ച രൂക്ഷമായ ഭൂകമ്പമുണ്ടായി, ഫുകുഷിമ, മിയാഗി, മറ്റ് പ്രദേശങ്ങൾ ഇളകിയെങ്കിലും സുനാമിയുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.റിക്‌റ്റർ സ്കെയിൽ 7.0 രേഖപ്പെടുത്തി.
10 വർഷം മുമ്പ് ഉണ്ടായ ഭൂകമ്പത്തെയും സുനാമിയെയും തുടർന്ന് ഉരുകിപ്പോയ ഫുകുഷിമ ഡായ്-ഇച്ചി ആണവ നിലയത്തിൽ ക്രമക്കേടുകളൊന്നുമില്ലെന്ന് ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി അറിയിച്ചു. പ്രദേശത്തെ മറ്റ് ആണവ നിലയങ്ങളിൽ നിന്ന് ഒനാഗാവ, ഫുകുഷിമ ഡായ്-നി എന്നിവയിൽ നിന്ന് ക്രമക്കേട് നടന്നതായി സർക്കാർ റിപ്പോർട്ടുകൾ വന്നിട്ടില്ലെന്ന് സർക്കാർ വക്താവ് കട്സുനോബു കറ്റോ വ്യക്തമാക്കി.
ആളപായങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തെത്തുടർന്ന് ഏകദേശം 860,000 വീടുകൾക്ക് വൈദ്യുതി ബന്ധം നഷ്ട്ടപ്പെട്ടുയെന്ന് ടോക്കിയോ ഇല്ക്ടിക്ക് പവർ അറിയിച്ചു. എന്നാൽ വൈദ്യുതി ക്രമേണ പുനസ്ഥാപിക്കുകയാണെന്ന് കാറ്റോ പറയുന്നു. ജപ്പാനിലെ വടക്കുകിഴക്കൻ മേഖലയിലെ ട്രെയിൻ ഗതാഗതാം ഭാഗികമായി നിർത്തിവെച്ചുയെന്നും മറ്റ് നാശനഷ്ടങ്ങളുടെ കണക്കെടുത്ത് വരുകയാണെന്നും കാട്ടോ പറഞ്ഞു.