മലേഷ്യയിലെ ഏറ്റവും വലിയ നഗരമായ ക്വാലാലംപൂരിൽ തിങ്കളാഴ്ച ഉണ്ടായ മെട്രോ ട്രെയിൻ അപകടത്തിൽ 200 ഓളം പേർക്ക് പരിക്കേറ്റു. ടെസ്റ്റ് റൺ നടത്തിയ ട്രെയിൻ മറ്റൊരു ട്രെയിനുമായി കൂട്ടിയിടിച്ചുവെന്ന് അധികൃതർ അറിയിച്ചു.
ടെസ്റ്റ് റൺ നടത്തിയ ഡ്രൈവർ തെറ്റായ ദിശയിലായതിനാലാണ് കൂട്ടിയിടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ മലേഷ്യയിലെ ഗതാഗത മന്ത്രി വീ കാ സിയോംഗ് ചൊവ്വാഴ്ച ഉച്ചയ്ക്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അപകടം നടക്കുമ്പോൾ 40 കിലോ മീറ്റർ വേഗതയിലായിരുന്നു ട്രെയിനുകളെന്നാണ് റിപ്പോർട്ട്.




































