gnn24x7

വിവാദ ഭൂപടം; നേപ്പാള്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധം; പാര്‍ലമെന്റില്‍ ബില്ല് പാസാക്കുന്നതിനും നീക്കം!

0
282
gnn24x7

കാഠ്മണ്ഡു: വിവാദ ഭൂപടം പുറത്തിറക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് നേപ്പാള്‍ നയതന്ത്ര ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചത്.

വെര്‍ച്വല്‍ മാര്‍ഗത്തിലൂടെയായാലും ചര്‍ച്ച നടത്തുന്നതിന് തങ്ങള്‍ സന്നദ്ധം ആണെന്ന നിലപാടിലാണ് നേപ്പാള്‍, എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല.

അതേസമയം പുതിയ ഭൂപടം പുറത്തിറക്കിയതിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ല് നേപ്പാള്‍ പാര്‍ലമെന്റ് ജൂണ്‍ 9 ന് പാസാക്കുന്നതിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിക്കെതിരെ നീക്കം ആരംഭിച്ചപ്പോഴാണ് അദ്ധേഹം ദേശീയ വികാരം ഉണര്‍ത്തുന്നതിനായി

ലിപുലേഖ്,കാലാപാനി,ലിംപിയാധുര എന്നീ ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഭൂപടം പുറത്തിറക്കിയത്.

അതേസമയം നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേരത്തെ തന്നെ ഇന്ത്യയുമായി നയതന്ത്ര ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണം എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

ചൈനയുടെ ഇടപെടലാണ് നേപ്പാളിന്‍റെ നീക്കത്തിന് പിന്നില്‍ എന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

എന്തായാലും നേപ്പാള്‍ പുറത്തിറക്കിയ ഭൂപടം അംഗീകരിക്കില്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

തങ്ങളുടെ ഭൂപ്രദേശം സംരക്ഷിക്കുന്നതിന് പ്രതിജ്ഞാ ബദ്ധമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു.

അതേസമയം നേപ്പാള്‍ ആകട്ടെ നയതന്ത്ര തല ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിക്കുമ്പോള്‍ തന്നെ പാര്‍ലമെന്റില്‍ ബില്ല് പാസാക്കുന്നതിനും നീക്കം നടത്തുകയാണ്.

ഇന്ത്യ നേപ്പാളിന്‍റെ നീക്കത്തെ കരുതലോടെയാണ് വീക്ഷിക്കുന്നത്. നേപ്പാള്‍ മുന്നോട്ട് വെച്ച നയതന്ത്ര ചര്‍ച്ചയോടും  കരുതലോടെ പ്രതികരിക്കാം എന്ന നിലപാടിലാണ് ഇന്ത്യ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here