‘ജയിൽ’ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലുള്ള ചിത്രം തണുത്ത കോൺക്രീറ്റ് തറയും ചുറ്റും ഇരുട്ടും ഉള്ള ഒരു മങ്ങിയ മുറിയാണ്. നമ്മുടെ നാട്ടിൽ പലയിടത്തും ഇത്തരത്തിലുള്ള ജയിലുകളാണുള്ളത്. എന്നാൽ സ്വീഡനിലെ ജയിൽ മുറികൾ ഇങ്ങനെയാണ്. ജയിലിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഈ ചിത്രങ്ങൾ നോക്കൂ..



നോർവേയിലെ നോർഡിക് ജയിലിലെ ചിത്രങ്ങളാണ് ജയിലുകളെപ്പറ്റിയുള്ള നമ്മുടെ ധാരണ മാറ്റി മറിക്കുന്നത്. നല്ല വിശാലമായ കിടക്കയും ബെഡ് ഷീറ്റുകളുമുള്ള വലിപ്പമേറിയ മുറി, ധാരാളം സൂര്യപ്രകാശം എത്തും വിധമാണ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോ മുറികളിലും മേശയും കസേരയുമുണ്ട്. ഇത് കൂടാതെ വായന ശാലയും അവിടെ ടെലിവിഷനും ക്രമീകരിച്ചിട്ടുണ്ട്. നല്ല വൃത്തിയുള്ള കുളിമുറിയും, ഫ്രിഡ്ജ് അടക്കമുള്ള എല്ലാ സൗകര്യങ്ങളുള്ള അടുക്കളയും ഉണ്ട്.
ഡാരൻ ഓവൻസ് എന്ന് പേരുള്ള ട്വിറ്റെർ പേജിലാണ് നോർഡിക് ജയിലിലെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്രയും നല്ല സൗകര്യങ്ങൾ നൽകി തടവുകാരെ പാർപ്പിച്ചിരിക്കുന്നത് എന്തിനെന്നാൽ ഇടുങ്ങിയ മുറികളിൽ അവരെ ഇട്ട് കൂടുതൽ സാമൂഹിക വിരുദ്ധരാക്കാതെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരൻ വേണ്ടിയാണെന്നാണ് ഡാരൻ ഓവൻസ് വ്യക്തമാക്കുന്നത്.