gnn24x7

സംസ്ഥാനത്ത് ജനുവരിയോടെ സ്‌കൂളുകള്‍തുറക്കും : പരീക്ഷാ നടത്തിപ്പിന് പ്രത്യേകം തീരുമാനം

0
217
gnn24x7

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സ്‌കൂളുകള്‍ കഴിഞ്ഞ ഒന്‍പത് മാസത്തോളം അടഞ്ഞു കിടന്നിരുന്നു. എന്നാല്‍ ഡിസംബറോടുകൂടി കോവിഡ് കുറച്ചു നിയന്ത്രണത്തിലാവുമെന്നും വ്യാപനത്തില്‍ കുറവു വന്നതിനാലും അധികം താമസിയാതെ സ്‌കൂളുകള്‍ തുറക്കാമെന്ന തീരുമാനത്തിലാണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്. ഇതിനായി ഉന്നതതല ചര്‍ച്ചകള്‍ കാര്യമായി നടത്തുമെന്നും സ്‌കൂളുകള്‍ തുറന്നു കഴിഞ്ഞാല്‍ താറുമാറായി കിടക്കുന്ന പരീക്ഷാ നടത്തിപ്പിനെക്കുറിച്ചും വ്യക്തമായി തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ജനുവരിയോടെ കോവിഡ് വ്യാപനം രൂക്ഷമാകില്ലെന്ന പ്രതീക്ഷയിലാണ് ഇത്തരം തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കൂടാതെ ജനുവരി അവസാനത്തോടെ വാക്‌സിനുകള്‍ സുലഭമായി തുടങ്ങുന്നതും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ 50 ശതമാനം വരുന്ന ബാച്ചുകളാക്കി ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനം. ഈ വരുന്ന 17 ന് നടക്കുന്ന തീരുമാനത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഒരു അന്തിമ തീരുമാനത്തിലെത്തിയേക്കും. അതേസമയം 10, 12 ക്ലാസുകളിലെ പരീക്ഷാ നടത്തിപ്പിനെപ്പറ്റി കേന്ദ്രവുമായി ആലോചിച്ചിട്ടേ വ്യക്തമായ തീരുമാനങ്ങളിലേക്ക് എത്തുകയുള്ളൂ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here