സ്‌പെയിനിൻ്റെയും പോർച്ചുഗലിൻ്റെയും ആകാശത്ത് അത്യപൂർവ്വ വെളിച്ചം പടരുന്നത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആകാശത്ത് കാണുന്ന തിളങ്ങുന്ന നീല വെളിച്ചത്തിന് കാരണം ഉൽക്കാ വർഷമാണെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ അത് ഉൽക്കാ വർഷമായിരുന്നില്ല എന്നാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ കണ്ടെത്തൽ. ശനിയാഴ്ച പ്രാദേശിക സമയം രാത്രി 11.30നാണ് പോർച്ചുഗലിലെ ബാഴ്‌സലോസ, പോർട്ടോ എന്നീ നഗരങ്ങളിൽ നീല വെളിച്ചം ആകാശത്ത് കണ്ടത്.

ഇത് ഉൽക്കാ വർഷമോ ഛിന്നഗ്രഹമോ അല്ലെന്നും ധൂമകേതുവാണ് (വാൽനക്ഷത്രം) ആകാശത്ത് നീലനിറം പടർത്തിയതെന്നുമാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. അറ്റ്ലാന്‍റിക്കിന് മുകളിൽ കത്തിത്തീരുന്നതിന് മുമ്പ് ധൂമകേതു സ്പെയിനിനും പോർച്ചുഗലിനും മീതെ സെക്കന്‍റിൽ 45 കിലോമീറ്റർ (28 മൈൽ) വേഗതയിൽ പറന്നുവെന്നാണ് ബഹിരാകാശ ഏജൻസിയുടെ കണ്ടെത്തൽ. സ്പെയിനിലെ കാലാർ ആൾട്ടോ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രവും ധൂമകേതു സാന്നിധ്യം പ്രാഥമികമായി സ്ഥിരീകരിച്ചു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































