വിയറ്റ്നാമിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിൻ്റെ ദൃശ്യങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ ഭാര്യ ബ്രിജിറ്റ് മാക്രോൺ മുഖത്ത് അടിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. തെക്കുകിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം കുറിച്ചുകൊണ്ട് മാക്രോൺ ഞായറാഴ്ച വൈകുന്നേരം ഹനോയിയിൽ വിമാനമിറങ്ങി, പക്ഷേ യഥാർത്ഥത്തിൽ വാർത്തകളിൽ ഇടം നേടിയത് രാഷ്ട്രീയ പരിപാടിയല്ല. വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സ് ക്യാമറയിൽ പകർത്തിയ വീഡിയോയാണ്.
Follow the GNN24X7 IRELAND channel on Instagram: https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
വിയറ്റ്നാം തലസ്ഥാനമായ ഹാനോയ് വിമാനത്താവളത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് മാക്രോൺ വിമാനമിറങ്ങിയത്. ഫ്രഞ്ച് എയർഫോഴ്‌സ് വണിന്റെ ഡോർ തുറന്നതിന് പിന്നാലെയാണ്, കൈകൾ, മാക്രോണിന്റെ മുഖത്ത് പതിക്കുന്നത്. ഏതാനും സെക്കൻഡുകൾ മാത്രമുള്ള വീഡിയോയിൽ ഈ കൈകൾ ആരുടേതെന്ന് വ്യക്തമല്ല. എന്നാൽ ‘അടികിട്ടിയതിന്റെ’ അമ്പരപ്പ് മാക്രോണിന്റെ മുഖത്ത് വ്യക്തവുമാണ്. പിന്നാലെ താഴെയുള്ളവരെ പുഞ്ചിരിച്ച് അദ്ദേഹം അഭിവാദ്യം ചെയ്യുന്നുമുണ്ട്. ഇരുവരും ഒരുമിച്ചാണ് വിമാനത്തിൽ നിന്ന് ഇറങ്ങുന്നതും.അതേസമയം വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി.

ഫ്രഞ്ച് മാധ്യമങ്ങളും ദൃശ്യങ്ങൾ ഏറ്റെടുത്തു. എന്നാൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇരുവർക്കും വിഷമം തോന്നാത്തൊരു ‘ഉന്തുംതള്ളും’ മാത്രമാണ് ഇതെന്നുമായിരുന്നു പ്രസിഡന്റുമായി അടുപ്പമുള്ളവർ വ്യക്തമാക്കിയത്. അതേസമയം, ഒരാഴ്ച നീണ്ടുനിൽക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം കുറിക്കാൻ മാക്രോൺ വിയറ്റ്നാമിലെത്തിയത്. യാത്രയുടെ ഭാഗമായി അദ്ദേഹം ഇന്തോനേഷ്യയും സിംഗപ്പൂരും സന്ദർശിക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

