gnn24x7

സൗദി അറേബ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ആയുധകച്ചവട വിലക്ക് നീക്കി കാനഡ

0
266
gnn24x7

റിയാദ്: സൗദി അറേബ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ആയുധകച്ചവട വിലക്ക് നീക്കി കാനഡ. ഒപ്പം സൗദിക്ക് സൈനിക വാഹനങ്ങള്‍ വില്‍പ്പന സാധ്യമാക്കുന്ന മള്‍ട്ടി ബില്യണ്‍ ഡോളറിന്റെ കരാര്‍ പുനസ്ഥാപിക്കാനും തീരുമാനമായി.

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധത്തില്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കുറ്റാരോപിതനായതിനു പിന്നാലെയാണ് 2018 ല്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സൗദിക്ക് സൈനികായുധം വില്‍ക്കുന്നത് നിര്‍ത്തിയത്.

14 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ കരാറിനാണ് ധാരണയായിരിക്കുന്നത്. കാനഡ പ്രതിരോധവകുപ്പില്‍ പതിനായിരങ്ങളുടെ ജോലി ഈ കരാറിലൂടെ സംരക്ഷിക്കപ്പെടും എന്നാണ് കാനഡ മന്ത്രാലയം പറയുന്നത്.

അതേ സമയം കാനഡയുടെ നീക്കത്തിനെതിരെ രാജ്യത്ത് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. സൗദിക്കു മേല്‍ വിലക്കേര്‍പ്പെടുത്തിയങ്കിലും സൗദി യെമനില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്‍പ്പെടെ കാനഡ രഹസ്യമായി ആയുധ സഹായം നല്‍കുന്നുണ്ടെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.

2018 ഒക്ടോബര്‍ രണ്ടിനാണ് സൗദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെടുന്നത്. ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച അദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. ഖഷോഗ്ജി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന് തുര്‍ക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ സൗദി ആദ്യം ഇതിനെ എതിര്‍ത്തെങ്കിലും പിന്നീട് അംഗീകരിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here