gnn24x7

കൊവിഡ്-19 വ്യാപിക്കുന്നതിനു തടയാനായി കര്‍ശന നടപടികളുമായി റഷ്യ

0
263
gnn24x7

മോസ്‌കോ: കൊവിഡ്-19 വ്യാപിക്കുന്നതിനു തടയാനായി കര്‍ശന നടപടികളുമായി റഷ്യ. പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ റഷ്യന്‍ പാര്‍ലമെന്റില്‍ പാസാക്കിയ പുതിയ നിയമ വ്യവസ്ഥകള്‍ പ്രകാരം കൊവിഡ് ബാധിച്ച രോഗി പുറത്തിറങ്ങി മറ്റുള്ളവര്‍ക്ക് രോഗം പരത്തുകയും മരണത്തിനു വഴിവെക്കുകയും ചെയ്താല്‍ ഏഴു വര്‍ഷമാണ് തടവ് ശിക്ഷ ലഭിക്കുക. ഒപ്പം കൊവിഡിനെ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ 5 വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.

പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച് എതിരഭിപ്രായങ്ങളും വന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ ജനതയുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാവരും ഈ വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നാണ് പാര്‍ലമെന്റ് സ്പീക്കര്‍ പറഞ്ഞത്.

റഷ്യയില്‍ ഇതുവരെ 2337 പേര്‍ക്ക് കൊവിഡ് ബാധിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. 17 പേര്‍ മരിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി മോസ്‌കോ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതായി മോസ്‌കോ മേയര്‍ അറിയിച്ചിരുന്നു. 100 മീറ്റര്‍ ദൂരപരിധിയില്‍ മാത്രം അവശ്യ ആവശ്യങ്ങള്‍ക്കായി പുറത്തുപോവാമെന്നായിരുന്നു നിര്‍ദ്ദേശം. നേരത്തെ കൊവിഡ്-19 ചൈനയില്‍ പടര്‍ന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി റഷ്യ അടച്ചിരുന്നു.

ലോകത്താകമാനം കൊവിഡ് ബാധിച്ചുള്ള മരണം 42000 കടന്നു. ലോാകത്താകെ 85700 പേര്‍ക്ക് കൊവിഡ് ബാധിച്ചു എന്നാണ് കണക്കുകള്‍ പറയുന്നത്. 178000 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവില്‍ അമേരിക്കയിലാണ് കൊവിഡ് രൂക്ഷമായി പടരുന്നത്. രാജ്യത്ത് ഏറ്റവും മോശപ്പെട്ട അവസ്ഥയായിരിക്കും അടുത്ത രണ്ടാഴ്ചയെന്ന് പ്രസിഡന്റ് ഡൊണാള്‍ട് ട്രംപ് അറിയിച്ചു. ചൊവ്വാഴ്ച മാത്രം 800ലധികം പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ അമേരിക്കയില്‍ കൊവിഡ് മരണം 3800 കടന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നീ പ്രധാന നഗരങ്ങളാണ് പ്രധാന പ്രശ്‌ന ബാധിത മേഖലയായി തുടരുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here