gnn24x7

കൊവിഡ് 19 ബാധിച്ച് ലോകത്താകെ 139,378 ആളുകള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന

0
249
gnn24x7

ജനീവ: കൊവിഡ് 19 ബാധിച്ച് ലോകത്താകെ 139,378 ആളുകള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന. 22,48,029 ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.

24 മണിക്കൂറിനുള്ളില്‍ 82,976 പുതിയ കേസുകളും 8493 മരണവുമാണ് ലോകാത്താകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

ലേകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത് അമേരിക്കയിലാണ്. വെള്ളിയാഴ്ച മാത്രം അമേരിക്കയില്‍ 2476 പേരാണ് മരിച്ചത്.

അതേസമയം, ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 13,835 ആയി. 452 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച മാത്രം 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 1076 കൊവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here