ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എണ്‍പത് ലക്ഷത്തിനടുത്തെത്തി. 7,982,822 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ രോഗം ബാധിച്ച് മരിച്ചത് 3,248 പേരാണ്.
അമേരിക്കയില്‍ 24 മണിക്കൂറിനിടെ 19,223 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 326 പേര്‍ മരിച്ചു. 2,162,054 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ബ്രസീലില്‍ 17,000 പുതിയ രോഗികളാണുള്ളത്. 24 മണിക്കൂറിനിടെ ബ്രസീലില്‍ 598 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ ബ്രസീലില്‍ രോഗം ബാധിച്ചവരുടെ എണ്ണം 867,882 ആയി.
ലോകത്ത് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ നാലാമതാണ്. ലോകത്തെ വിവിധ രാജ്യങ്ങളിലായി 4,35,166 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 4,103,984 പേര്‍ക്ക് രോഗം ഭേദമായി.




































