gnn24x7

വാക്‌സിന്‍ ഫൈസറിന് അംഗീകാരമായി : അടുത്ത ആഴ്ച യു.കെ.യില്‍ വാക്‌സിനേഷന്‍ വിതരണം ആരംഭിക്കുന്നു

0
1012
gnn24x7

ലണ്ടന്‍: ലോകം മുഴുവന്‍ കാത്തിരുന്ന ആ സുദിനം വന്നെത്തി. ലോകത്ത് വാക്‌സിനേഷന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി മാറി യ.കെ. അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിനേഷന്‍ അടുത്ത ആഴ്ചമുതല്‍ യു.കെ.യില്‍ വിതരണം ചെയ്തു തുടങ്ങും. ഈ വാക്‌സിന്‍ ഉപയോഗിക്കുന്നതിനുള്ള അംഗീകാരം നല്‍കുന്ന മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (എം.എച്ച്.ആര്‍.എ)ശുപാര്‍ശ അംഗീകരിച്ചതായി യ.കെ. സര്‍ക്കാര്‍ വെളിപ്പെടുത്തി.

അതേസമയം വാക്‌സിന്‍ വിതരണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും യു.കെ. യില്‍ ചെയ്തു കഴിഞ്ഞതായി ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബൗര്‍ല പറഞ്ഞു. അവസാന ഘട്ടത്തിലെത്തിയപ്പോള്‍ ഈ വാക്‌സിനേഷന്‍ 98 ശതമാനം ഫലപ്രദമാണെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. എന്നാല്‍ പ്രായം, ലിംഗം, വര്‍ണം വംശീയ വ്യത്യാസങ്ങളൊന്നുമില്ലാതെ ആര്‍ക്കും ഈ വാക്‌സിന്‍ ഉപയോഗിക്കാമെന്നും 65 വയ്സ്സിന് മുകളിലുള്ളവര്‍ക്ക് 95 ശതമാനവും ഫലപ്രദമാണെന്നും കമ്പനി അവകാശപ്പെടുന്നു.

പ്രായമുള്ളവര്‍, ആവശ്യക ഏറ്റം കൂടുതലുള്ളവര്‍ എന്നിവര്‍ക്കായിരിക്കും ആദ്യം വാക്‌സിന്‍ വിതരണം ചെയ്യുക. 20 കോടി ആളുകള്‍ക്ക് കണക്കാക്കിയുള്ള വാക്‌സിനുകള്‍ എത്തിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ആദ്യപടി എന്ന നിലയില്‍ എട്ട് ലക്ഷത്തോളം ഡോസുകള്‍ യു.കെ.യില്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരുകോടിയോളം വാക്‌സിന്‍ ലഭ്യമാക്കും.

ഇത് ലോകത്തിന തന്നെ ആശ്വാസകരമാവുമെന്നും ഇത് ലോക സമ്പത്‌വ്യവസ്ഥയെ തന്നെ വീണ്ടും പഴയതുപൊലെ സജീവമാക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രത്യാശ പ്രകടിപ്പിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here