gnn24x7

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,63,96,954 ആയി

0
286
gnn24x7

ലണ്ടന്‍: ലോകത്ത്  കോവിഡ് ബാധയുടെ ആശങ്ക തുടരുകയാണ്, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,63,96,954 ആയി.

തിങ്കളാഴ്ച മാത്രം രണ്ട് ലക്ഷത്തില്‍ അധികം പേര്‍ക്കാണ് വൈറസ്‌ ബാധ സ്ഥിരീകരിച്ചത്.

അതേസമയം രോഗ മുക്തരുടെ എണ്ണം ഒരു കോടി പിന്നിട്ടിട്ടുണ്ട്,ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 6,51,902 പേരാണ്.

അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നതായി ജോണ്‍സ് ഹോപ്‌ക്കിന്‍സ് സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

42,86,663 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്, അമേരിക്കയില്‍ കോവിഡ് ബാധയെതുടര്‍ന്ന് 1,47,588 പേര്‍ മരിച്ചു.

അമേരിക്കയുടെ തൊട്ട് പിന്നില്‍ നില്‍ക്കുന്ന ബ്രസീലില്‍ 24,42,375 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.87,618 ആണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്.

ഇന്ത്യയില്‍ തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ അനുസരിച്ച് 14,35,453 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
മരണ സംഖ്യ 32,771 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്,റഷ്യയില്‍ എട്ടുലക്ഷത്തിലധികം പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത് 13,334 പേരാണ്, കൊവിഡ് ബാധയില്‍ ലോകത്ത് ആശങ്ക തുടരുമ്പോഴും പ്രതിരോധ 
വാക്സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ അമേരിക്ക, റഷ്യ, ഓസ്‌ട്രേലിയ, ഇസ്രയേല്‍,ബ്രിട്ടണ്‍,ചൈന,ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ പുരോഗമിക്കുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here