gnn24x7

പാക്കിസ്ഥാനില്‍ തകര്‍ന്നു വീണ വിമാനം പത്ത് വര്‍ഷത്തോളം ചൈന ഉപയോഗിച്ചതാണെന്നാണ് പുതിയ കണ്ടെത്തല്‍

0
282
gnn24x7

കറാച്ചി: ആഗോളതലത്തില്‍ കോവിഡ്‌  വ്യാപനവുമായി ബന്ധപ്പെട്ട്  അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍ ചൈനയ്ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ മറ്റൊരു ചതിയുടെ കഥ കൂടി പുറത്തു വരികയാണ്‌….

കഴിഞ്ഞ ദിവസം നൂറിലേറെപ്പേരുടെ മരണത്തിന് ഇടയാക്കി പാക്കിസ്ഥാനില്‍ തകര്‍ന്നു വീണ വിമാനം പത്ത് വര്‍ഷത്തോളം ചൈന ഉപയോഗിച്ചതാണെന്നാണ് പുതിയ കണ്ടെത്തല്‍…!! 

പത്തുവര്‍ഷം ഉപയോഗിച്ച ശേഷമാണ്   ചൈന വിമാനം  പാക്കിസ്ഥാന് വിറ്റത് എന്നാണ് പുറത്തുവന്ന രേഖകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ,  . വിമാനത്തിന്‍റെ  പഴക്കവും അമിത ഉപയോഗവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പഴകിയ വിമാനം ചൈന പാകിസ്ഥാന് വില്‍ക്കുകയായിരുന്നുവെന്നാണ് ഈ വസ്തുതകള്‍  സൂചിപ്പിക്കുന്നത്.

പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്‍റെ  എയര്‍ബസ് എ320 ആണ് കഴിഞ്ഞ ദിവസം കറാച്ചി എയര്‍പോര്‍ട്ടിനു സമീപം ജനവാസ കേന്ദ്രത്തില്‍ ലാന്‍ഡിംഗിനു തൊട്ടുമുന്‍പ് തകര്‍ന്നു വീണത്.

2004 മുതല്‍ 2014 വരെ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സായിരുന്നു വിമാനത്തിന്‍റെ  ഉടമസ്ഥര്‍. അതിനുശേഷമാണ് പാക്കിസ്ഥാന്‍ അന്താരാഷ്ട്ര സര്‍വീസിന് വിറ്റത്. രേഖകള്‍ പ്രകാരം 2019 നവംബര്‍ ഒന്നിനാണ് അവസാനമായി വിമാനം സാങ്കേതിക വിദഗ്ധര്‍ പരിശോധിച്ചത്.
ഏപ്രില്‍ 28ന് പാക് എയര്‍ലൈസിന്‍റെ ചീഫ് എന്‍ജിനീയര്‍ വിമാനം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുരക്ഷ സംവിധാനങ്ങള്‍ മികച്ചതാണെന്നുമുള്ള പ്രത്യേക സര്‍ട്ടിഫിക്കറ്റും നല്‍കി.

അതേസമയം,  കറാച്ചിയില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടു മുന്‍പു വിമാനം തകര്‍ന്നു വീണത് എന്‍ജിന്‍ തകരാര്‍ മൂലമെന്നാണ് പൈലറ്റിന്‍റെ അവസാന സന്ദേശം നല്‍കുന്ന സൂചന. ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡല്‍ വില്ലേജിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. വിമാനം കെട്ടിടത്തിലേക്ക് വന്നു പതിച്ച്‌ ഉഗ്ര സ്ഫോടനം ഉണ്ടായി. സെക്കന്‍ഡുകള്‍ വായുവില്‍ കറുത്ത പുക ഉയര്‍ന്നു. സമീപത്തെ വീടിന്‍റെ  മേല്‍ക്കൂരയില്‍ ഘടിപ്പിച്ച സി.സി.ടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here