gnn24x7

തലസ്ഥാനത്ത് സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയ്ക്ക് കൊവിഡ്

0
356
gnn24x7

തിരുവനന്തപുരം: തലസ്ഥാനത്ത് സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയ്ക്ക് കൊവിഡ്. ശനിയാഴ്ച വെഞ്ഞാറമൂട് പൊലീസ് അബ്കാരി കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

റിമാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് കൊവിഡ് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. ഇതനുസരിച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇയാള്‍ക്ക് 40 വയസ് പ്രായമുണ്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് ഉടന്‍ മാറ്റും.

സംസ്ഥാനത്ത് ആദ്യമായാണ് ജയില്‍ തടവുകാരന് രോഗം സ്ഥിരീകരിക്കുന്നത്.

മൂന്ന് പ്രതികളെയാണ് പരിശോധിച്ചിരുന്നത്. മൂന്ന് പേരെയും പ്രത്യേക സെല്ലിലാണ് പാര്‍പ്പിച്ചിരുന്നത്.


gnn24x7