ഒപ്പണ്‍ എഐ, ജെമിനി, മെറ്റ എഐ, ഗ്രോക്ക് തുടങ്ങിയ വമ്പന്‍ എഐ ചാറ്റ് ബോട്ടുകള്‍ക്കിടയിലേക്കാണ് ചൈനയില്‍ നിന്നുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ ഡീപ്‌സീക്ക് എത്തിയത്. പുറത്തിറങ്ങി ഒരാഴ്ച കൊണ്ട് തന്നെ വമ്പന്‍മാരെ മുട്ടുകുത്തിച്ചതോടെയാണ് ആഗോളതലത്തില്‍ ഡീപ്‌സീക്ക് ചര്‍ച്ചയായത്.ഡീപ്‌സീക്കിന്റെ വളര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെ അമേരിക്കയിലെ ഉള്‍പ്പടെ പ്രധാന എഐ സ്ഥാപനങ്ങളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. മാത്രമല്ല അമേരിക്കയില്‍ പോലും ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്യുന്ന സൗജന്യ ആപ്ലിക്കേഷനായി ഡീപ്‌സീക്ക് മാറിയെന്നാണ് കണക്കുകള്‍. ചാറ്റ് ജിപിടിയെയും മറികടന്നാണ് ഈ മുന്നേറ്റമെന്നതാണ് ശ്രദ്ധേയം. ഡീപ് സീക്കിന്റെ ഈ വളര്‍ച്ച ടെക്‌നോളജി രംഗത്ത് അമേരിക്കയ്ക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ തങ്ങളുടെ സേവനങ്ങളിൽ വലിയ തോതിലുള്ള ക്ഷുദ്ര ആക്രമണങ്ങൾ നേരിടുന്നതായി ചൈനീസ് ടെക് സ്റ്റാർട്ടപ്പ് ഭീമനായ ‘ഡീപ്‌സീക്ക്’ അറിയിച്ചു. സാങ്കേതിക തകരാർ കാരണം DeepSeek ഇന്നലെ രാത്രി പ്രവർത്തനം നിർത്തി., പുതിയ സൈൻ-അപ്പുകൾ ചൈനയ്ക്കുള്ളിലെ ഫോൺ നമ്പറുകളിലേക്ക് പരിമിതപ്പെടുത്തി.അന്താരാഷ്ട്ര ഉപയോക്താക്കളിൽ നിന്നുള്ള പുതിയ രജിസ്ട്രേഷനുകൾ ഫലപ്രദമായി നിരോധിച്ചു. ലോഗിൻ ചെയ്യാനും ആപ്പ് ഉപയോഗിക്കാനും നോക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള ശ്രമമായി ഇത് കാണപ്പെടുന്നു.
ഡീപ്‌സീക്കിന്റെ പെട്ടെന്നുള്ള വളര്‍ച്ചയോടെ അമേരിക്കയിലെ പ്രധാനപ്പെട്ട എഐ സ്ഥാപനങ്ങളുടെ ഓഹരികളിലാണ് കുത്തനെയുള്ള ഇടിവ് നേരിട്ടത്. എന്‍വിഡിയ, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ കമ്പനികളുടെ ഓഹരികളില്‍ ഈ ഇടിവ് പ്രതിഫലിച്ചു. അമേരിക്കന്‍ എഐ മോഡലുകള്‍ക്ക് കുറഞ്ഞ ചെലവിലുള്ള ചൈനീസ് ബദലുകള്‍ വിപണിയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഡീപ്‌സീക്കിന്റെ ഈ മുന്നേറ്റം തുടര്‍ന്നാല്‍, മറ്റ് കമ്പനികള്‍ക്ക് അവരുടെ സ്ട്രാറ്റജികളില്‍ ഉള്‍പ്പടെ മാറ്റം വരുത്തേണ്ടി വന്നേക്കാം. മാത്രമല്ല എഐ ഹാര്‍ഡ്‌വെയറുകളുടെയും ചിപ്പുകളുടെയും നിര്‍മ്മാതാക്കള്‍ക്കും വലിയ തിരിച്ചടിയാകാം നേരിടേണ്ടിവരിക.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb