gnn24x7

‘അക്രമത്തിന് പ്രേരിപ്പിച്ചതിന്’ മ്യാൻമർ മിലിട്ടറിയുടെ പ്രധാന പേജ് ഫേസ്ബുക്ക് ഇല്ലാതാക്കുന്നു

0
405
gnn24x7

‘അക്രമത്തിന് പ്രേരിപ്പിച്ചതിന്’ മ്യാൻമർ മിലിട്ടറിയുടെ പ്രധാന പേജ് ഫേസ്ബുക്ക് ഇല്ലാതാക്കുന്നു. സൈനിക ഭരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് മ്യാന്മാർ സൈന്യത്തിന്റെ പ്രധാന പേജ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്‌തത്.

തങ്ങളുടെ പോളിസികൾ പാലിച്ചില്ല, അക്രമത്തിന് പ്രേരിപ്പിച്ചു എന്നീ കാരണങ്ങൾ ഉന്നയിച്ചാണ് മ്യാന്മാർ സൈന്യത്തിന്റെ ടാറ്റ്മാഡോ ട്രൂ ന്യൂസ് ഇൻഫർമേഷൻ ടീം പേജ് ഡിലീറ്റ് ചെയ്തത്. പ്രധാനമായും സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നത് പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകുന്ന വിധത്തിലുള്ള വാർത്തകളാണ്.

ശനിയാഴ്ചയാണ് മ്യാന്മറിലെ മണ്ടാലെയിൽ നടന്ന പൊലീസ് വെടിവെയ്പ്പിൽ 2 പേർ മരിച്ചതിന് ശേഷമാണ് ഫേസ്ബുക് ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. ഫെബ്രുവരിഒന്നിനാണ് മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് പട്ടാളം അട്ടിമറി നടത്തിയത്. ആങ് സാങ് സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധിനേതാക്കൾ ഇപ്പോള്‍ തടവിലാണ്. ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here