
ടെല്‍അവീവ്: ഏറെക്കാലമായി സ്വരച്ചേര്‍ച്ചയില്ലായ്മയിലായിരുന്ന യു.എ.ഇയും ഇസ്രയേലും തമ്മില്‍ പ്രത്യേകിച്ച് ഓദ്യോഗികമായ ചര്‍ച്ചകളോ കരാറുകളോ ഒന്നും നടന്നിട്ടില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരു രാജ്യങ്ങളുടെയും നയതന്ത്രബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും സഹകരണത്തിന്റെയും സഹവര്‍ത്തിതത്വത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുന്നതിന്റെ ഭാഗമായി ആദ്യമായി യു.എ.ഇ. പ്രതിനിധി സംഘങ്ങള്‍ ഒഗ്യോഗിക സന്ദര്‍ശനത്തിനായി ഇസ്രയേലില്‍ എത്തിച്ചേര്‍ന്നു.

എന്നാല്‍ ഈ സംഘത്തില്‍ യു.എ.ഇ. പ്രതിനിധ സംഘാംഗങ്ങള്‍ മാത്രമല്ല, മറിച്ച് യു.എസ്. ട്രഷറി സെക്രട്ടിറ, സ്റ്റീവന്‍ മിനുച്ചിന്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടെ ഉണ്ടായിരുന്നു. ഇത് ഈ സന്ദര്‍ശനത്തെ കൂടുതല്‍ ദൃഢപ്പെടുത്തുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയിരുത്തുന്നു. എന്നാല്‍ കോവിഡ് പശ്ചാത്തലം അവരുടെ സന്ദര്‍ശനത്തെ കാര്യമായി തന്നെ ബാധിച്ചു. അതുകൊണ്ടു തന്നെ അവരുടെ സന്ദര്‍ശനത്തിന് കൂടുതല്‍ സ്ഥലങ്ങളില്‍ പോവാതെ എയര്‍പോര്‍ട്ട് പരിസരങ്ങളില്‍ മാത്രാമായി ഒതുക്കുയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.
വിമാനത്താവളത്തില്‍ വച്ച് ഇ്സ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, വിദേശമന്ത്രി ഗബി അഷ്‌കെനാസി, ധനമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് എ്ന്നിവരുടെ നേതൃത്വത്തില്‍ ഉഗ്രന്‍ സ്വീകരണം നല്‍കി. ഇതൊരു ചരിത്ര നിമിഷമാണെന്നാണ് ഇ്സ്രയേല്‍ മാധ്യമങ്ങള്‍ വിലയിരുത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും സമാധാപരമായി ഇരു രാജ്യങ്ങളും യു.എസ്. പ്രസിഡണ്ട് ഡോനാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ സമാധാന കരാറില്‍ ഒപ്പുവച്ചത്. അതും ഒരു ചരിത്രനേട്ടമായിരുന്നു.




































