gnn24x7

കോവിഡ് വാക്‌സിന്‍ 2021 ആദ്യം : യൂണിസെഫ് സിറിഞ്ചുകള്‍ ശേഖരിക്കുന്നു

0
174
gnn24x7

വാഷിങ്ടണ്‍: 2021 ആദ്യമാസങ്ങള്‍ ആവുന്നേതോടെ ലോകം മുഴുവന്‍ കോവിഡ് വാക്‌സിനുകള്‍ എത്തിത്തുടങ്ങുമെന്ന് യൂണിസെഫിന് ഏതാണ്ട് ഉറപ്പ് ലഭ്യമായി തുടങ്ങി. ഇതിന്റെ പശ്ചാത്തലത്തില്‍ അവര്‍ 52 കോടിയോളം സിറിഞ്ചുകള്‍ ശേഖരിക്കുവാനുള്ള സംരംഭം ആരംഭിച്ചു. സിറിഞ്ചുകള്‍ക്ക് പുറമെ വാക്‌സിനേഷനുകള്‍ കൊണ്ടുപോവുന്നതിനുള്ള സുരക്ഷിതമായ കിറ്റുകള്‍, ഉപയോഗിച്ചു കഴിഞ്ഞ സിറിഞ്ചുകള്‍ ഉപേക്ഷിക്കുവാനുള്ള വെയ്സ്റ്റ് ബാസക്കറ്റ്, സാനിറ്റൈസര്‍ തുടങ്ങിയവയെല്ലാം യൂണിസെഫ് തയ്യാറാക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചുകഴിഞ്ഞു. വാക്‌സിന്‍ തയ്യാറായുമ്പോഴേക്കും ഇവയൊന്നും തയ്യാറായില്ലെങ്കില്‍ വിതരണ സമയത്ത് അകാരണമായി താമസം നേരിട്ടേക്കാമെന്ന കാഴ്ചപ്പാടിലാണ് യൂണിസെഫ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.

ലോകത്തെ ദരിദ്രരാഷ്ടങ്ങളില്‍ വാക്‌സിനേഷനുകള്‍ക്ക് വേണ്ടി ദീര്‍ഘകാലമായി പ്രവര്‍ത്തനം നടത്തിവരുന്ന ഗവി എന്ന സംഘടനയുമായി ചേര്‍ന്നാണ് യൂണിസെഫ് ഇത്തരത്തിലുള്ള സിറിഞ്ച് ശേഖരണവും മറ്റു പ്രവര്‍ത്തനങ്ങളും ആരംഭിക്കുന്നത്. ഉദ്ദേശ്യം ലോകത്ത് ആകമാനം 100 കോടിയിലധികം സിറിഞ്ചുകള്‍ ആ സന്ദര്‍ഭത്തില്‍ ആവശ്യമായി വന്നേക്കും. സാധാരണ നല്‍കിവരാറുള്ള മറ്റു വാസ്‌കിനുകളെ ഉള്‍പ്പെടുത്താതെയുള്ള കണക്കുകളാണിത് എന്ന് യൂണിസെഫ് സൂചിപ്പിച്ചു. മറ്റു വാസ്‌കിനുകള്‍ക്ക് ഉദ്ദേശ്യം 60 ലക്ഷത്തോളം സിറിഞ്ചുകള്‍ നിലവില്‍ ആവശ്യമായി വരാറുണ്ട്. അതുകൂടാതെയുള്ള കണക്കുകളാണ് യൂണിസെഫിന്റെ ആകുലപ്പെടുത്തുന്നത്. കൂടുതല്‍ തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്ന് അവര്‍ പുറത്തുവിട്ട കുറിപ്പില്‍ സുചിപ്പിച്ചു.

ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിനുകള്‍ വാങ്ങിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത് യൂണിസെഫ് തന്നെയാണ്. കോവിഡ് വാക്‌സിനേഷന്‍ വിപണിയില്‍ എത്തിക്കഴിയുമ്പോഴേക്കും ലോകത്തെ ബഹുഭൂരിപക്ഷവും വീണ്ടും ആശ്രയിക്കുന്നത് യൂണിസെഫിനെ തന്നെയായിരിക്കും എന്നതില്‍ ഒരു സംശയവുമില്ല. പ്രതിവര്‍ഷം 200 കോടിയോളം വാക്‌സിനുകള്‍ ഇപ്പോള്‍ തന്നെ യൂണിസെഫ് വാങ്ങിക്കാറുണ്ട്. ഇനി കോവിഡ് വാക്‌സിനുകള്‍ കൂടെ വന്നുകഴിഞ്ഞാല്‍ ഈ കണക്കുകള്‍ വളരെയധികം ഉയരുവാന്‍ സാധ്യതയുണ്ട്.

ഇപ്പോള്‍ ലോകത്തുള്ള കോവിഡ് രോഗികളുടെ എണ്ണം 4.07 കോടിയായി തീര്‍ന്നു. ഇതിനകം ലോകതത്താകമാനം 11 ലക്ഷം പേരാണ് വിവിധ രാജ്യങ്ങളിലായി മരണപ്പെട്ടത്. ഇതില്‍ ഏക ആശ്വാസം 3.04 കോടി പേര്‍ രോഗബാധിതരായതിന് ശേഷം രോഗമുക്തി നേടി എന്നതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here