gnn24x7

സന്ദർശക വിസയിൽ തൊഴിൽ തേടി യുഎഇയിലേക്ക് പോകേണ്ടതില്ലെന്ന് പാകിസ്ഥാൻ, ഇന്ത്യൻ തൊഴിലന്വേഷകർക്ക് മുന്നറിയിപ്പ്

0
178
gnn24x7

ദുബായ്: ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ സന്ദർശക വിസയിൽ തൊഴിൽ തേടി ദുബായിലേക്ക് വരേണ്ടതില്ലെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. ഒരു കൂട്ടം ‘തൊഴിലന്വേഷകർക്ക്’ വിമാനത്താവളത്തിൽ പ്രവേശനം നിഷേധിച്ചതിനെത്തുടർന്നാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്.

1,374 പാക്കിസ്ഥാനികൾക്ക് ദുബായിൽ പ്രവേശനം നിഷേധിച്ചു. ഇവരിൽ 1,276 പേരെ തിരിച്ച് അയച്ചിട്ടുണ്ട്. 98 പേർ വിമാനത്താവളത്തിൽ അവശേഷിക്കുന്നു. ഇതിനിടയിൽ 300 ഇന്ത്യൻ യാത്രക്കാരെ വിമാനത്താവളത്തിൽ നിർത്തിയതായി ഇന്ത്യൻ കോൺസുലേറ്റ് പരാമർശിച്ചു.

എന്നാൽ ഇതിൽ 80 പേർക്ക് പിന്നീട് പ്രവേശനാനുമതി നൽകിയതായും, 49 പേർ ഇപ്പോഴും വിമാനത്താവളത്തിലുണ്ടെന്നും അധികൃതർ അറിയിച്ചു. ഉടൻ തന്നെ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് റിപ്പോർട്ട്.

സന്ദർശനത്തിനായി വരുന്നവർ വിസിറ്റ് വിസയിൽ വന്നാൽ മാതിയെന്നും, രാജ്യത്തെ യാത്രാ ചട്ടങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here