gnn24x7

കോവിഡ് കാലഘട്ടത്തില്‍ കേരളത്തില്‍ കൂടുതല്‍ ഐ.ടി. കമ്പനികള്‍

0
389
gnn24x7

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിന്റെ ഐ.ടി.മേഖല ഒന്നു പുഷ്ടിപ്പെട്ടു എന്നു വേണമെങ്കില്‍ നമുക്ക് പറയാം. കേരളത്തില്‍ മാത്രം പുതുതായി പ്രവര്‍ത്തനം ആരംഭിച്ചത് ഉദ്ദേശ്യം 20 ഓളം ഐ.ടി. കമ്പനികളാണ്. മിക്കവയും വളരെ വ്യത്യസ്ഥമായ സ്റ്റാര്‍ട്ടപ്പകളുമായാണ് രംഗപ്രവേശനം ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമായ വസ്തുതയാണ്.

നിലവില്‍ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടിരിക്കുന്ന ഐ.ടി.കമ്പനികള്‍ അവരുടെ പ്രവര്‍ത്തനം വികസിപ്പിക്കുന്നതിനായി കൂടുതല്‍ സ്ഥലം സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതോടെ ഉദ്ദേശ്യം 400 ലധികം പേര്‍ക്ക് അധികം ജോലി ലഭ്യമാവും. കേരളത്തിന്റെ ഐ.ടി.മിഷന്റെ സഹകരത്തോടെ കേരളത്തിലെ ഐ.ടി.പാര്‍ക്കുകളിലായി ഏതാണ്ട് 2000 ത്തിനടുത്ത് ആളുകള്‍ക്ക് പുതുതായി ജോലി ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഐ.ടി.മിഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വാസ്തവത്തില്‍ അന്യരാജ്യങ്ങളില്‍ നിന്നും ജോലി വലിയൊരു പ്രശ്‌നമായി കോവിഡ് കാലഘട്ടത്തില്‍ നാട്ടില്‍ തിരിച്ചെത്തിയ ഐ.ടി.വിദഗ്ദരായ പ്രവാസികള്‍ക്ക് ഇത് അല്പം ആശ്വാസം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടെക്‌നോ പാര്‍ക്കിലെ വിന്‍വിഷ് എന്ന കമ്പനി വളരെ വിപുലമായ ഒരു ഐ.ടി. വര്‍ക്കിങ് സെക്ടറാണ് നിര്‍മ്മിക്കുവാന്‍ പോവുന്നത്. ഇത് അനേകം പേര്‍ക്ക് തൊഴില്‍ സാധ്യത നേടിക്കൊടുക്കുമെന്നാണ് അറിവ്. ടെക്‌നോ സിറ്റിയിലെ ഐ.ടി. കെട്ടിട സമുച്ചയം, ടോറസ് ഗ്രൂപ്പിന്റെ ഐ.ടി. കെട്ടിടം, ബ്രഗേഡ് പദ്ധതി പ്രകാരം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍, ലുലു കമ്പനിയുടെ പദ്ധതികള്‍ എന്നിവയാണ് അധികം വര്‍ക്ക് സ്‌പേസിന് വേണ്ടി റിക്വസ്റ്റ് ചെയ്തിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here