gnn24x7

ഇന്ത്യയില്‍ നിന്നുള്ള മടക്കയാത്രയ്ക്ക് ഉയര്‍ന്ന വിമാനനിരക്ക് : പ്രശ്‌നം പരിഹരിക്കുമെന്ന്

0
223
gnn24x7

ന്യൂഡല്‍ഹി: ഇന്ത്യയിലെ പല വിമാന സര്‍വ്വീസുകളും പ്രവാസികളുടെ മടക്കയാത്രയ്ക്ക് ടിക്കറ്റ് എടുക്കുമ്പോള്‍ ഉയര്‍ന്ന തുക ഈടാക്കുന്നതില്‍ വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. ഇത് കോവിഡ് കാലഘട്ടത്തില്‍ പ്രവാസികളെ കൂടുതല്‍ കുരുക്കിലാക്കുമെന്ന് മാത്രമല്ല, പലരും തിരിച്ചുപോക്ക് തീരാകടമ്പയായി കാണുന്നുമുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ഈ പ്രശ്‌നത്തിനെക്കുറിച്ച് കാര്യമായി പുനഃപരിശോധന നടത്താമെന്നും അതിനെ തുടര്‍ന്ന് കൃത്യമായ ഒരു നടപടി സ്വീകരിക്കാമെന്നും വ്യോമയാന സെക്രട്ടറി പ്രദീപ് സിങ കരോള പ്രസ്താവിച്ചു.

വാസ്തവത്തില്‍ ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മലയാളികളായ പ്രവാസികളെയാണ്. മിക്കവരും കോവിഡ് കാലഘട്ടത്തില്‍ തങ്ങളുടെ ജോലിയുടെ സ്ഥിരത ഭീഷണിവരെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മടക്കയാത്ര പ്രശ്‌നമാവുന്നതോടെ അവരുടെ ഭാവി ജോലിയുടെ കാര്യം കൂടുതല്‍ പ്രതിസന്ധിയാവുമെന്നും ഇക്കാര്യം വിദേശകാര്യമന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സിമിതി യോഗത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യാണ് ചര്‍ച്ചയ്ക്കായി മുന്നോട്ടു വച്ചത്.

ലോക്ഡൗണ്‍ കാലഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതിനായി വന്ദേഭാരത്മിഷന്‍ വിമാനങ്ങളില്‍ വളരെ ഉയര്‍ന്ന നിരക്കായിരുന്നു വാങ്ങിച്ചിരുന്നത്. അന്നത്തെ സാഹചര്യം അനുസരിച്ച് കോവിഡ് പരക്കുന്നതിനാലും ലോക്ഡൗണ്‍ ആയതിനാലും മിക്ക പ്രവാസികളും ഉള്ള ടിക്കറ്റിന് നാട്ടിലേക്ക് തിരിച്ചു. എന്നാല്‍ ഇപ്പോള്‍ തിരിച്ച് മടങ്ങാന്‍ നോക്കുമ്പോള്‍ മിക്ക വിമാനക്കമ്പനികളും ആറു അഞ്ചും മടങ്ങ് അധികം രൂപയാണ് ഓരോ ടിക്കറ്റിനും ഈടാക്കുന്നതെന്ന് മന്ത്രി പ്രേമചന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തി വേണ്ടുന്ന നടപടി കൈക്കൊള്ളണമെന്ന് കഴിഞ്ഞ ദിവസം എം.വി. ശ്രേയാംസ്‌കുമാര്‍ എം.പി. കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ്‌സിങ് പുരിക്ക് കത്തയച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here