gnn24x7

അയര്‍ലണ്ട് ലോക്ഡൗണ്‍ ലെവല്‍-5 : ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്ല്യത്തില്‍

0
659
gnn24x7

ഡബ്ലിന്‍: കോവിഡ് വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ട് ലോക്ഡൗണ്‍ ലെവല്‍-5 പ്രാബല്ല്യത്തില്‍ വന്നു. ഇതെ തുടര്‍ന്ന് അടുത്ത ആറ് ആഴ്ചയിലേക്ക് ആണ് ഇപ്പോള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ചിലപ്പോള്‍ അത് രോഗവ്യാപനം നിയന്ത്രണത്തില്‍ വരികയാണെങ്കില്‍ കുറയ്ക്കാനും സാധ്യതയുണ്ടെന്ന് മന്ത്രി ഡാറ ഒബ്രിയന്‍ പറഞ്ഞു.

ലോക്ഡൗണ്‍ ബുധനാഴ്ച രാത്രിയോടെ പ്രാബല്ല്യത്തില്‍ വരും. ജനങ്ങളോട് സ്വയം സുരക്ഷിതരായി വീട്ടില്‍ തന്നെ കഴിയണമെന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസബോധന ചെയ്യവേ പറഞ്ഞത്. ലോക്ഡൗണ്‍ ലെവല്‍-5 പ്രകാരമുള്ള ആറ് ആഴ്ചകള്‍ വളരെ പ്രാധാന്യമുള്ളതാണ്. ഈ ആഴ്ചകളിലെ രോഗികളുടെ എണ്ണത്തിനെയും വ്യാപനത്തിനെയും ആശ്രയിച്ചായിരിക്കും ലെവല്‍-5 ദീര്‍ഘിപ്പിക്കണണോ കുറയ്ക്കണോ എന്ന് തീരുമാനിക്കുന്നത്. എന്നാല്‍ ആറാഴ്ചക്കാലത്തേക്കുള്ള വാടകയുടെ കാര്യത്തിലും അതു സംബന്ധിച്ച കുടിയൊഴിപ്പിക്കലും നിരോധിക്കുന്ന ഒരു ഉത്തരവ് ചിലപ്പോള്‍ ഉടന്‍ പുറത്തിറക്കിയേക്കും. ഇന്ന് നടക്കുന്ന ആഭ്യന്തര ചര്‍ച്ചകളില്‍ ഇത് തീരുമാനമായേക്കും.

വൈറസ് എന്നതിനെ നേരിടുന്നതിനും അതിന്റെ വ്യാപനത്തെ അതിജീവിക്കുന്നതിനുമാണ് രാജ്യം ശ്രമിക്കുന്നത്. ചിലപ്പോള്‍ തങ്ങള്‍ക്ക് ഡിസംബര്‍ ആവുന്നേതോടെ പരിപൂര്‍ണ്ണമായും പഴയ സ്ഥിതിയിലേക്ക് എത്തുവാന്‍ സാധിച്ചേക്കും എന്നും ഭവന മന്ത്രി ഡരാഗ് ഒബ്രിയന്‍ പ്രസ്താവിച്ചു.

മിക്കവാറും അയര്‍ലണ്ട് വീണ്ടും കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉള്ള സ്ഥിതിയിലേക്ക് മടങ്ങിപ്പോയെന്നിരിക്കും. എന്നാല്‍ ആദ്യം ഉണ്ടായ ലോക്ഡൗണില്‍ നിന്നും കുറച്ചു വ്യതിയാനങ്ങള്‍ ഉണ്ടായേക്കാം. അവശ്യ സര്‍വ്വീസുകളെ അനുവദിക്കും. എന്നാല്‍ വാഹനങ്ങളില്‍ 25 ശതമാനം ആളുകളെ കയറ്റാനെ സാധിക്കുകയുള്ളൂ. ഒഴിച്ചുകൂടാനാവാത്തവര്‍ മാത്രം ഓഫീസുകളില്‍ ഹാജരായാല്‍ മതിയെന്നും അല്ലാത്തവര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാമെന്നും പറയുന്നു.

ഷോപ്പിംഗ്, പര്‍ച്ചേയ്‌സ് എന്നിവയ്ക്ക് ലോക്ഡൗണ്‍ ലെവല്‍-5ല്‍ പ്രത്യേകം മാനദണ്ഡങ്ങള്‍ ഉണ്ട്. അത്യാവശ്യ സര്‍വ്വീസുകളായ മെഡിക്കല്‍, സൂപ്പര്‍മാര്‍ക്കറ്റ്, എന്നിവയൊക്കെ കൃത്യമായി സേവനം നടത്തും. യാത്രനിയന്ത്രണം വെറും അഞ്ചു കിലോമീറ്ററായി കുറയും. ഇത് ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ ലെവല്‍-5 ല്‍ വ്യായാമങ്ങള്‍ വീട്ടില്‍ വച്ചുതന്നെ നടത്തേണ്ടി വന്നേക്കും.

ഒരു അവശ്യ സേവനം നല്‍കുന്ന ജോലിയില്‍ ഏര്‍പ്പെടുന്ന വ്യക്തിക്ക് ജോലിയിലേക്കും തിരിച്ചുമുള്ള യാത്ര സാധ്യാമാവും.
മെഡിക്കല്‍ അപ്പോയിന്റ്മെന്റുകളില്‍ പങ്കെടുക്കാനും മരുന്നുകളും മറ്റ് ആരോഗ്യ ഉല്‍പ്പന്നങ്ങളും ശേഖരിക്കാനും സാധിക്കും. ഇതിന് പ്രത്യേകിച്ച് നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. അതുപോലെ കുട്ടികള്‍, പ്രായമായവര്‍ അല്ലെങ്കില്‍ ദുര്‍ബലരായ ആളുകള്‍ക്ക് പരിചരണം നല്‍കുക എന്നിവയ്ക്കും അനുമതിയുണ്ടാവും. എന്നാല്‍ ജനങ്ങള്‍ക്ക് സാമൂഹികപരമായ കുടുംബ സന്ദര്‍ശനങ്ങള്‍ അനുവദിക്കുകയില്ല. അത്തരം സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക. അതുപോലെ വീട്ടിലെ അത്യാവശ്യ കാര്യങ്ങള്‍ക്ക്, കാര്‍ഷിക ആവശ്യങ്ങള്‍, ഭക്ഷ്യ ഉല്‍പാദനം, മൃഗങ്ങളുടെ പരിപാലനം എന്നിവയ്ക്ക് എല്ലാം ഇളവുകള്‍ നല്‍കുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here